കിളിക്കല്ലിൽ വീണ്ടും അപകടം മുഖം തിരിച്ച് അധികാരികൾ

Share to

Perinthalmanna Radio
Date:21-10-2022

അരീക്കോട് :മഞ്ചേരി അരീക്കോട് റൂട്ടിൽ കിളിക്കല്ലിൽ വീണ്ടും അപകടം. സ്ഥിരമായി അപകടം ഉണ്ടാക്കുന്ന മേഖലയാണ് മഞ്ചേരി അരീക്കോട് റൂട്ടിലെ കിളിക്കൽ ഇന്ന് രാത്രി 8:00 മണിക്ക് പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇതോടെ ഈ ആഴ്ചത്തെ മൂന്നാമത്തെ അപകടമാണ് ഇന്ന് സംഭവിച്ചത് . സ്ഥിരം അപകടമേഖലയായ ഇവിടം അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ ജനങ്ങൾ പലതവണ അധികാരികളെ ഓർമ്മപ്പെടുത്തിയതാണ് മഞ്ചേരി കൊയിലാണ്ടി റോഡ് നവീകരണം നടക്കുന്ന ഈ റീച്ചിൽ മഞ്ചേരി അരീക്കോട് റോഡ് പണി 80 ശതമാനത്തോളം കഴിഞ്ഞതാണ്. വളവ് നിവർത്തലും കിളിക്കല്ല് കയറ്റം കുറക്കലും വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. ചെറുതും വലുതുമായ ധാരാളം അപകടങ്ങൾ നടന്നിട്ടുള്ള ഇവിടം മഞ്ചേരി താമരശ്ശേരി റൂട്ടിലെ ഒരു വട്ടപ്പാറ വളവ് തന്നെയാണ്. കിളിക്കൽ കയറ്റം ഒഴിവാക്കി റോഡ് പണിയുകയോ സൗത്ത് പുത്തലത്തിൽ നിന്ന് കാവനൂർ 12ലേക്ക് പുതിയൊരു ബൈപ്പാസ് റോഡ് നിർമ്മിക്കുകയോ ചെയ്യുകയാണ് പരിഹാരമെന്ന് വിവിധ സാമൂഹിക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട് അധികാരികൾ ഇനിയെങ്കിലും കണ്ണു തുറക്കണമെന്ന് തുറക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തൃശ്ശൂർ പെരിന്തൽമണ്ണ മഞ്ചേരി ഭാഗങ്ങളിൽ നിന്ന് വയനാട് മൈസൂർ ബംഗളൂരു തുടങ്ങി ഭാഗങ്ങളിലേക്ക് ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഒരു പാത കൂടിയാണ് ഇത്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to