
Perinthalmanna Radio
Date: 20-03-2023
പെരിന്തൽമണ്ണ: ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് എം.ഇ.എസ് മെഡിക്കൽ കോളേജ് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകൾ അൽഫോൻസ (22) യാണ് മരിച്ചത്. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിനെ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വർഷ മെഡിക്കൽ വിദ്യാർഥികളാണ്.
തിങ്കളാഴ്ച രാവിലെ 6.50-നായിരുന്നു അപകടം. ദേശീയ പാതയിൽ തിരൂർക്കാട് ഐ.ടി.സിക്ക് സമീപത്ത് മലപ്പുറം ഭാഗത്തുനിന്ന് എം.ഇ.എസ് മെഡിക്കൽ കോളേജിലേക്ക് വരുന്ന വഴി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
