
Perinthalmanna Radio
Date: 22-03-2023
അങ്ങാടിപ്പുറം: എം.ബി.ബി.എസ്. വിദ്യാർഥിനിയുടെ അപകടമരണത്തിൽ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂർ സ്വദേശി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരേ പോലീസ് കേസെടുത്തിരുന്നത്.
തിങ്കളാഴ്ച രാവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അൽഫോൻസ(22)യും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവിൽവെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അൽഫോൻസ മരിച്ചു. പരിക്കേറ്റ അശ്വിൻ ചികിത്സയിലായിരുന്നു.
അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് വിദ്യാർഥിക്കെതിരേ കേസെടുക്കുകയും ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. മരിച്ച അൽഫോൻസയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികളാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ