
Perinthalmanna Radio
Date: 18-05-2023
പെരിന്തൽമണ്ണ: താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 10 മുതൽ അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടക്കും. മന്ത്രി വി.അബ് ദുറഹിമാൻ, മന്ത്രി ആന്റണി രാജു എന്നിവർ നേതൃത്വം നൽകും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾക്ക് പരിഹാരം കാണുന്നതിനായാണ് അദാലത്ത് നടത്തുന്നത്. അദാലത്തിലേക്ക് ഇന്നലെ വരെ 485 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
തീർപ്പാക്കിയ പരാതികളുടെ വിവരങ്ങൾ മന്ത്രിമാർ അപേക്ഷകർക്ക് കൈമാറും. മറ്റുള്ളവ ബന്ധപ്പെട്ട വകുപ്പുകൾ മുഖേന തീർപ്പാക്കും. പുതിയ പരാതികൾ അദാലത്തിൽ സ്വീകരിക്കും. ഇതിനായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേകം സൗകര്യങ്ങൾ അദാലത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ജീവനക്കാർ, ട്രോമാകെയർ വൊളന്റിയർമാർ തുടങ്ങിയവരുടെ സേവനം അദാലത്തിൽ ഉണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
