
Perinthalmanna Radio
Date: 18-05-2023
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ വെച്ച് അദാലത്ത് നടന്നത്. 477 പരാതികളാണ് അദാലത്തിലേക്കായി നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 80 പരാതികളിൽ ഉടൻ തന്നെ തീർപ്പാക്കി. പുതുതായി 324 പരാതികളും ലഭിച്ചു. ഇതിൽ 21 പരാതികളും തീർപ്പാക്കി. ശേഷിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രിമാർ നിർദേശം നൽകിയിട്ടുണ്ട്. അദാലത്തിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് കളക്ടർ കെ. മീര, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം എൻ.എം മെഹറലി, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
