
Perinthalmanna Radio
Date: 03-05-2023
തിരുവനന്തപുരം ∙ റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു ഗതാഗത വകുപ്പ്. ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും.
ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായില്ല. കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകും എന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
