എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചു തുടങ്ങിയില്ല

Share to

Perinthalmanna Radio
Date: 24-04-2023

എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമ ലംഘനങ്ങളും വർധിച്ചു.

എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്.

പിഴ ചുമത്താതെ നോട്ടീസ് പ്രിൻെറടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നാണ് കെൽട്രോണ്‍ നിലപാട്. കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്‍ തന്നെ ചെയ്യണമെന്നാണ് മോട്ടോർ വാഹനവകുപ്പും പറയുന്നത്. തർക്കത്തിൽ തീരുമാനമുണ്ടാക്കാൻ ഇന്ന് ഇരുകൂട്ടരും ചർച്ച നടത്തുന്നുണ്ട്. എഐ ക്യാമറകള്‍ക്ക് മുമ്പ് സ്ഥാപിച്ച സ്പീഡ് ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തിയത് അറിയിക്കാനുള്ള സന്ദേശമയക്കാനുള്ള സോഫ്റ്റുവയർ കെൽട്രോണിനുണ്ട്. അത് എഐ ക്യാമറകൾക്കായി ഉപയോഗപ്പെടുത്തണണെങ്കിൽ, ചില സാങ്കേതിക തടസ്സങ്ങള്‍ മറകടക്കണം.

തീരുമാനമുണ്ടായാലും മറ്റൊരു വെല്ലുവിളിയുണ്ട്. ലക്ഷകണക്കിന് നിയമ ലംഘങ്ങളുടെ നോട്ടീസാകും, കണ്ട്രോൾ റൂം സജീവമാകുന്നതോടെ ജീവനക്കാരുടെ മുന്നിലെത്തുക. പിഴയിടാക്കുമെന്ന പ്രചാരണമുണ്ടായപ്പോൾ നിയമലംഘനങ്ങള്‍ കുറഞ്ഞുവെങ്കിലും, തത്കാലത്തേക്ക് ബോധവത്കരണം മതിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും കൂടി.

പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേന്ന്, അതായത് 19ന് 3,97488 പേരാണ് നിയമലംഘനം നടത്തിയത്. പദ്ധതി ഉദ്ഘാടന ദിവസമായ 20ന് ഇത് 2,68,380 മായി കുറഞ്ഞു. പിഴയില്ലറിഞ്ഞതോടെ അടുത്ത ദിവസം നിയമലംഘനം 2,90823 മായി ഉയർന്നു, തുടർന്നുള്ള ദിവസങ്ങളിലും നിയമലംഘനങ്ങളുടെ എണ്ണം കൂടി. ഇത്രയും നോട്ടീസുകള്‍ അയക്കുന്നതിലെ പ്രയോഗിയതയും സംശയമാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *