ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടാൻ ആൽകോ സ്‌കാൻ വാൻ ജില്ലയിലും

Share to

Perinthalmanna Radio
Date: 09-03-2023

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍ ജില്ലയിലുണ്ട്.  ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാന്‍ അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കും.  മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ രക്ഷപ്പെടുമെന്ന ധാരണ വേണ്ട. ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണെന്ന് വേഗത്തില്‍ തിരിച്ചറിയാനുള്ള സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്.  മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ  ഫലം അറിയാം. 
സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ.  നിയമനടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും  പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ്  ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം  പൊലീസ് സജ്ജമാക്കിയിട്ടുള്ളത്.  ഇന്ന് (വ്യാഴം) മലപ്പുറത്തും പരിസര പ്രദേശങ്ങളിലും കറങ്ങിയ വാന്‍ വരും ദിവസങ്ങളില്‍ ജില്ലയുടെ പല ഭാഗങ്ങളിലും  കറങ്ങുന്നുണ്ട്. ജാഗ്രതൈ….
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *