അലിഗഢ് മലപ്പുറം സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് സമദാനി എം.പി

Share to

Perinthalmanna Radio
Date: 21-12-2022

ന്യൂഡൽഹി: അലിഗഢ് മലപ്പുറം സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകി. കേന്ദ്ര സഹായം ലഭിക്കാത്തതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ എം.പി. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

നിലവിലെ വിശദ പദ്ധതിരേഖ അനുസരിച്ച് സമ്പൂർണവും സ്വതന്ത്രവുമായ ഒരു സർവകലാശാലയാക്കാൻ കേന്ദ്രം പ്രത്യേക സഹായധനം അനുവദിക്കുക, പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കംനിൽക്കുന്ന പ്രദേശത്തെ സ്ഥാപനം എന്ന പരിഗണന നൽകുക, ഇതിനായി കേന്ദ്രം നിലകൊള്ളുന്ന പ്രദേശം സ്പെഷ്യൽ എജ്യുക്കേഷൻ സോണിൽ ഉൾപ്പെടുത്തുക, സെന്ററിന്റെ വികസനത്തിനായി സർക്കാർ ഇടപെടുക, നിലവിലുള്ള വിശദ പദ്ധതിരേഖ പ്രകാരം കൂടുതൽ കോഴ്‌സുകൾ അനുവദിക്കാൻ സൗകര്യങ്ങളൊരുക്കുക എന്നീ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിക്കുകയും മന്ത്രിയുമായി ചർച്ചനടത്തുകയും ചെയ്തു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സമദാനി അറിയിച്ചു. മലപ്പുറത്തെ അലിഗഢ് സെന്റർ സന്ദർശിക്കാൻ സമദാനി മന്ത്രിയെ ക്ഷണിച്ചു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *