
Perinthalmanna Radio
Date: 15-03-2023
ആലിപ്പറമ്പ്: ദേശവേല എഴുന്നള്ളിപ്പുകൾ ഒരുക്കിയ പൂരക്കാഴ്ചകളോടെ ആലിപ്പറമ്പ് കളത്തിൽ താലപ്പൊലി ആഘോഷിച്ചു. രാവിലെ കൊട്ടിയറിയിക്കൽ ചടങ്ങോടെയാണ് താലപ്പൊലി തുടങ്ങിയത്. വൈകീട്ട് നാലുമണിയോടെ ആന, കാളവേല എഴുന്നള്ളിപ്പുകൾ ഗ്രാമപ്രദക്ഷിണമായി പൂരപ്പറമ്പലേക്ക് പ്രയാണം തുടങ്ങി. മേളം, ശിങ്കാരിമേളം, പൂതൻ, തിറ, നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ എഴുന്നള്ളിപ്പുകളിൽ മാറ്റുകൂട്ടി. തുടർന്ന് പൂരപ്പറമ്പിൽ ആനവേലകളുടെ സംഗമവും നൂറിൽ അധികം വാദ്യകലാകാരന്മാർ ഒരുക്കിയ മേളവും നടന്നു.
ആചാരപ്രകാരം പന്നിക്കുന്ന് ദേശക്കാള ആദ്യം കാവുകയറി. രാത്രിയിൽ ക്രമപ്രകാരം കാളവേലകളും ആനവേലകളും കാവുകയറി പ്രദക്ഷിണം വെച്ചതോടെ എഴുന്നള്ളിപ്പുകൾ സമാപിച്ചു.
കോട്ടയ്ക്കൽ ഉണ്ണിക്കൃഷ്ണൻ, കോഴിക്കോട് സന്തോഷ് എന്നിവർ അവതരിപ്പിച്ച ഇരട്ടത്തായമ്പക, മുല്ലക്കൽ പൂജ, താലംനിരത്തൽ, അരിയേറ്, വെടിക്കെട്ട് എന്നിവയോടെ താലപ്പൊലി സമാപിച്ചു. ബുധനാഴ്ച രാവിലെ മുതൽ പൂരപ്പറമ്പിൽ ചവിട്ടുകളി അരങ്ങേറും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
