
Perinthalmanna Radio
Date: 07-03-2023
ആലിപ്പറമ്പ്: ഉദ്ഘാടന മേഖലയ്ക്കും സേവന മേഖലയ്ക്കും പ്രാധാന്യം നൽകി 31,65,34,500 രൂപ വരവും 34,42,18,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന 2,67,16,582 രൂപയുടെ ബജറ്റ് ആലിപ്പറമ്പ് പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചു. ഉൽപാദന മേഖലയിൽ 78,60000 രൂപയും സേവന മേഖലയിൽ 3.06 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 1.21 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.
പഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും വീട് വയ്ക്കാൻ 4 കോടി രൂപ വായ്പ തുകയായും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ഷീജയാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് കെ.ടി.അഫ്സൽ ആധ്യക്ഷ്യം വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ മജീദ്, ടി.കെ.നവാസ്, അംഗങ്ങളായ വാപ്പുട്ടി ഹാജി, സി.ടി. നൗഷാദലി, സി.എച്ച്.ഹമീദ്, ബാല സുബ്രഹ്മണ്യൻ, സെക്രട്ടറി സുനിൽ കുമാർ, അസി. സെക്രട്ടറി നഹാസ് എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
