വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൻ്റെ നവീകരണത്തിന് വേഗം കൂടി

Share to

Perinthalmanna Radio
Date: 01-01-2023

പെരിന്തൽമണ്ണ: തകർന്ന വളാഞ്ചേരി- അങ്ങാടിപ്പുറം  റോഡിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂടി. ഇതോടെ ഏറെ പ്രതിഷേധത്തിനും നിവേദനങ്ങൾക്കും കാരണമായ ഈ പാതയിലെ   യാത്ര പ്രശ്നത്തിന് പരിഹാരം ആകും.  പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ വെങ്ങാട് മുതൽ അങ്ങാടിപ്പുറം വരെയുള്ള റോഡ് പല ഭാഗങ്ങളും തകർന്ന്  പാത തന്നെ ഇല്ലാത്ത അവസ്ഥയിലായിരുന്നു . മാസങ്ങൾക്ക് മുൻപ് തുടങ്ങിയ തകർച്ചയും ഗതാഗത  കുരുക്കും പലപ്പോഴും അപകടങ്ങൾക്കും  വാഹന യാത്രികരുടെ  അമർഷങ്ങൾക്കും കാരണമായിരുന്നു.  മഴയും സാങ്കേതിക തടസ്സങ്ങളും പറഞ്ഞു നവീകരണവും നീണ്ടു പോയി. പലതവണ കുഴിയടക്കലുകൾ നടന്നെങ്കിലും അതിനെല്ലാം ദിവസങ്ങൾ മാത്രമേ ആയുസ്സ് ഉണ്ടായുള്ളൂ. കഴിഞ്ഞ ജൂൺ 26ന്  റണ്ണിങ് കോൺട്രാക്റ്റിൽ ഫണ്ട് നൽകി എഗ്രിമെന്റ് വച്ചു ബാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതാണ്. കഴിഞ്ഞ ദിവസം വെങ്ങാട് ഭാഗത്താണ് റീടാറിങ് നടക്കുന്നത്.  രണ്ടു മൂന്ന് വർഷങ്ങൾക്ക് മുൻപ് ഈ പാതയിലെ  കുറ്റിപ്പുറം മണ്ഡലത്തിൽ പെട്ട വെങ്ങാട് ഗോകുലം മുതൽ വളാഞ്ചേരി വരെയുള്ള ഭാഗങ്ങൾ റബറൈസ്ഡ് ചെയ്ത് നവീകരിച്ചതിനാൽ ഈ ഭാഗങ്ങളിൽ റോഡിന് കാര്യമായ കുഴപ്പമില്ല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *