Perinthalmanna Radio
Date: 30-12-2022
അങ്ങാടിപ്പുറം: വലമ്പൂർ മീൻകുളത്തിക്കാവിൽ മാതംഗപ്പെരുമ ആന പ്രേമി കൂട്ടായ്മ ആനയൂട്ട് നടത്തി.
സാധാരണ സംഘടിപ്പിക്കാറുള്ള ആനയൂട്ടിൽ നിന്നും വ്യത്യസ്തമായി ആനകൾ സ്വയം ഭക്ഷണം എടുത്തു കഴിക്കുന്ന രീതിയിലാണ് ഒരുക്കിയിരുന്നത്. ആനയൂട്ടിൽ അഞ്ച് ആനകൾക്കുള്ള ഭക്ഷണം കൂട്ടായ്മ തയ്യാറാക്കിയിരുന്നു ഇന്ന് എഴുന്നള്ളിക്കുന്ന മൂന്നാനകൾക്ക് ഒരുമിച്ചും മറ്റുള്ള ആനകൾക്ക് ആനത്തറിയിലും വെച്ചാണ് ഭക്ഷണം നൽകിയത്. എല്ലാ ആനക്കാർക്കും പുടവ നൽകി ആദരിക്കുകയും ചെയ്തു. മാതംഗപ്പെരുമ കൂട്ടായ്മയിലെ പ്രവർത്തകരായ ആനന്ദ് മാരാർ, സന്തോഷ് ബാലു, പ്രവീൺ കുന്നപ്പള്ളി, ശശി ഏലംകുളം, ഷിനോജ്, ഷെജിൽ , ഷെനിൽ, ശ്രീരാഗ്, മഹേഷ് എന്നിവർ നേതൃത്വം നൽകി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ