
Perinthalmanna Radio
Date: 21-02-2023
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണം ചെയ്തത്. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ഉൾപ്പെടുത്തിയതെന്ന് പരിപാടി ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ പറഞ്ഞു.
അങ്ങാടിപ്പുറം സബ് സെന്റർ പരിസരത്ത് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷബീർ കെ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സലീന താണിയൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ തവളേങ്ങൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽബാബു, മെമ്പർമാരായ കദീജ ടീച്ചർ, കദീജ വട്ടിപ്പറമ്പത്ത്, സെക്രട്ടറി അജയ കുമാർ, പ്ലാൻ ക്ലാർക് സിനു,ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദു, പ്രൊജക്റ്റ് അസിസ്റ്റന്റ് മാജിദ് തോടേങ്ങൽ, പ്ലാൻ ഫെസിലിറ്റേറ്റർ അനസ് ചോലയിൽ എന്നിവർ പങ്കെടുത്തു. ആദ്യ ഘട്ടമെന്നോണം 90 പേർക്ക് കട്ടിലുകൾ വിതരണം നടത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
