അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Share to

Perinthalmanna Radio
Date: 03-03-2023

അങ്ങാടിപ്പുറം: വാർഷിക പദ്ധതിയിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ ലക്ഷക്കണക്കിന് രൂപ ലാപ്സാവുന്ന സാഹചര്യത്തിലേക്ക് പഞ്ചായത്ത് ഭരണം പോവുന്നത് യുഡിഎഫ് ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പഞ്ചായത്തിൽ ഈ വർഷം നടക്കേണ്ട പല പ്രോജക്ടുകളും നടക്കില്ല എന്ന് ഉറപ്പായി. അസി. എഞ്ചിനീയർ ചെയ്യേണ്ട 30 പ്രോജക്ടുകൾക്ക് എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയിട്ടില്ല.

പഞ്ചായത്തിലെ ക്ഷേമ പെൻഷൻ വാങ്ങുന്ന 155 പേർക്ക് അവർ എല്ലാ രേഖയും സമർപ്പിച്ചിട്ടും പെൻഷൻ മുടങ്ങിയത്  പ്രതിഷേധാർഹമാണ്. വരുമാന സർട്ടിഫിക്കറ്റ് സമയത്ത് സമർപ്പിച്ചവരാണ്
പെൻഷൻ നിഷേധിക്കപ്പെട്ടവർ.
വലിയ കൃത്യ വിലോപമാണ്
ഭരണ നേതൃത്വം ചെയ്തിട്ടുള്ളത്.

കേരളോത്സവത്തിന് വലിയ തുക വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്തിരുന്നു. 3 മാസം കഴിഞ്ഞിട്ടും
ഇതിന്റെ കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

കെട്ടിടങ്ങൾക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവരും കെട്ടിട നമ്പറിന് അപേക്ഷ നൽകിയവരും മാസങ്ങളായി കാത്തിരിപ്പാണ്.
ലൈഫ് ഗുണഭോക്താക്കൾ വീടിന് നമ്പറിടാൻ നൽകിയ അപേക്ഷ
കൾ പെന്റിംഗാണ് എന്ന പരാതി പ്രതിപക്ഷത്തിന് ലഭിച്ചു.
എന്നാൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകുന്ന പ്രവണത ഇപ്പോഴും തുടരുന്നു. ഇതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.

ടൗൺ ശുചീകരണത്തിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്.
റെയിൽവേ ഗേറ്റ് മുതൽ ജൂബിലി വരെ പോളി ഭാഗത്ത് മാലിന്യ കൂമ്പാരമാണ്.
മേൽപ്പാലത്തിന് താഴെയും മാലിന്യ നിക്ഷേപം തുടരുന്നു.
അങ്ങാടിപ്പുറം ടൗണിലെ ഓടകളിലെ മണ്ണ് നീക്കം ചെയ്യണം.
ഇല്ലെങ്കിൽ ഒരു വേനൽ മഴ പെയ്താൽ റോഡിലാകെ ചെളി വെള്ളം ഒഴുകും.
മാർച്ച് 28 ന് പൂരം തുടങ്ങുന്നതിന് മുമ്പ് ഈ പ്രവൃത്തി പൂർത്തിയാക്കണം.

പരിയാപുരത്തെ ബാബു ചേട്ടൻ 2 ലക്ഷം രൂപ സെന്റിന് വിലയുള്ള 20 സെന്റ് സ്ഥലം സൗജന്യമായി നൽകിയിട്ടും ബഡ്സ് സ്കൂളിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

പ്രതിപക്ഷ വാർഡുകളോട് വികസന പ്രവർത്തനങ്ങളിൽ വിവേചനം കാണിക്കുന്നു.

തെരുവ് വിളക്കുകൾ ഇനിയും റിപ്പയർ കഴിഞ്ഞിട്ടില്ല.
ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു.
പ്രതിപക്ഷ അംഗങ്ങളായ കെ.ടി .നാരായണൻ ,കോറാടൻ റംല, ജൂലി പോളി, ഷിഹാദ് പേരയിൽ , അനിൽ പുലിപ്ര, പി.രത്നകുമാരി , എ.വിജയകുമാരി , കദീജ അസീസ്,വാഹിദ വാപ്പുട്ടി എന്നിവർ പ്രതിഷേധ പരിപാടിയിൽ  പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *