
Perinthalmanna Radio
Date: 25-03-2023
അങ്ങാടിപ്പുറം: ഗ്രാമപഞ്ചായതിലെ അംഗീകൃത ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്പോർട്സ് കിറ്റ് ഗ്രാമ പഞ്ചായത്ത് അനുവദിക്കുന്നത്. പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷബീർ കറുമുക്കിലിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സ്പോർട്സ് കിറ്റുകൾ ക്ലബ്ബ് പ്രതിനിധികൾ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ ബഷീറുദ്ധീൻ ടി , പി .പി ശിഹാബ് , ബി രതീഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജയകുമാർ സി.കെ, നിർവഹണ ഉദ്യോഗസ്ഥ ഹെഡ്മാസ്റ്റർ ഫരീദ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
