
Perinthalmanna Radio
Date: 29-12-2022
അങ്ങാടിപ്പുറം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കളുടെ ശല്യം. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട, മങ്കട വെള്ളില സ്വദേശിയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. ഇയാൾ ഓട്ടോറിക്ഷ നിർത്തിയിട്ട് ട്രെയിനിൽ യാത്ര പോയതായിരുന്നു. രണ്ട് ദിവസത്തിന് ശേഷം തിരിച്ച് എത്തിയപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്. പേ പാർക്കിങ്ങിൽ പണം നൽകിയാണ് വാഹനം പാർക്ക് ചെയ്യുന്നത്. പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിട്ടുണ്ട്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ