
Perinthalmanna Radio
Date: 21-01-2023
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം, നിലമ്പൂർ, കുറ്റിപ്പുറം, തിരൂർ ഉൾപ്പടെ പാലക്കാട് ഡിവിഷനു കീഴിലെ 14 റെയിൽവേ സ്റ്റേഷനുകൾ ‘അമൃത് ഭാരത്’ പദ്ധതിയിൽ വികസിപ്പിക്കും. പ്ളാറ്റ് ഫോമുകളുടെ വികസനം, സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവയാണ് നടപ്പാക്കുക. ഇത്തരം പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഡിവിഷൻ കൺസൾട്ടൻസികളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. യാത്രക്കാർ, അവരുടെ സംഘടനകൾ, റെയിൽവേ ജീവനക്കാരുടെ സംഘടനകൾ, റെയിൽവേയുമായി ബന്ധപ്പെടുന്ന മറ്റുള്ളവർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തിയതിന് ശേഷം റിപ്പോർട്ട് തയ്യാറാക്കും. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ, പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ ജങ്ഷൻ തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ