
Perinthalmanna Radio
Date: 19-08-2023
അങ്ങാടിപ്പുറം: അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ അങ്ങാടിപ്പുറം, നിലമ്പൂർ സ്റ്റേഷനുകളിലെ ജോലി അടുത്ത ആഴ്ച ആരംഭിക്കും. ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൽട്ടേറ്റീവ് കമ്മിറ്റി (ഡിആർസിസി) യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കോട്ടയം- നിലമ്പൂർ ഇന്റർസി റ്റി എക്സ്പ്രസിൽ എസി ചെയർ കാർ അനുവദിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
പാതയിലെ വൈദ്യുതീകരണം പൂർത്തിയായ ശേഷം എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നെങ്കിലും അനുകൂല മറുപടിയുണ്ടായില്ല. സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നാണ് റെയിൽവേയുടെ വാദം. ഡിആർഎം ആർ.മുകുന്ദ്, എംഡിആർഎമ്മുമാരായ എസ്.ജയ കൃഷ്ണൻ, സക്കീർ ഹുസൈൻ, എസ്ഡിആർഎം ഡോ.അരുൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
