Perinthalmanna Radio
Date: 01-06-2023
അങ്ങാടിപ്പുറം : വളാഞ്ചേരി റോഡിൽ മൂന്നു കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്‌കൂൾ- കോളേജ് വിദ്യാർഥികളും എം.ഇ.എസ്. മെഡിക്കൽ കോളേജിലേക്കുള്ള രോഗികളുമടക്കം നിത്യേന പതിനായിരക്കണക്കിനുപേർ ഉപയോഗിക്കുന്ന റോഡാണിത്.
ഈ റോഡിന്റെ ശോചനീയാവസ്ഥ നിയമസഭയിൽ മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലി പലതവണ ഉന്നയിച്ചിരുന്നു.
റോഡിന്റെ ബാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 18 കോടിയുടെ അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും വകുപ്പ് അധികാരികൾക്കും കത്ത് നൽകിയിട്ടുമുണ്ട്.
റോഡിൽ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ പുത്തനങ്ങാടി- പരിയാപുരം- അങ്ങാടിപ്പുറം റോഡ് ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ