അങ്ങാടിപ്പുറത്തെ സീബ്രാവരകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്

Share to

Perinthalmanna Radio
Date: 31-03-2023

അങ്ങാടിപ്പുറം: പൂരത്തിരക്കിൽ അങ്ങാടിപ്പുറത്തെത്തുന്ന ഭക്തരെ റോഡ് മുറിച്ച്കടത്താൻ പണിപ്പെടുകയാണ് നിയമപാലകരും സുരക്ഷാ ഉദ്യോഗസ്ഥരും. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് സീബ്രാവരകൾ മാഞ്ഞു പോയിട്ട് വർഷങ്ങളായി. അടയാളം പോലുമില്ലാതെ പൂർണമായും മാഞ്ഞു. ഇതുകാരണം ക്ഷേത്ര കവാടത്തിലേക്കും കവാടത്തിൽ നിന്ന് റോഡിന്റെ മറുഭാഗത്ത് എത്തിപ്പെടാൻ പാടുപെടുകയാണ് ജനം.

ഇരുഭാഗങ്ങളിലും നോക്കി വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാർ പൂരത്തിനെത്തുന്നവരെ മറു ഭാഗത്തേക്ക് കടത്തിവിടുന്നത്. പൂരത്തിന് നിത്യവും ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇടതടവില്ലാതെ ആയിരക്കണക്കിന് വാഹനങ്ങൾ ഒഴുകുന്ന റോഡാണ് -കോഴിക്കോട് പാലക്കാട് ദേശീയപാത. റോഡ് മുറിച്ചുകടക്കാൻ ഏറെ സാഹസപ്പെടണം.

അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്ന് ക്ഷേത്ര കവാടത്തിന്‌ മുൻപിലും തളി ക്ഷേത്രത്തിന്‌ മുൻപിലും തളി ജങ്ഷനിലും സീബ്രാവരകൾ ഉണ്ടായിരുന്നു. സീബ്രാവരകൾ മാഞ്ഞുപോയതോടെ അമ്പലപ്പടി സ്റ്റോപ്പിൽ അപകടങ്ങൾ പതിവായിരിക്കുന്നു. തലനാരിഴയ്ക്കാണ് അപകടങ്ങളിൽനിന്ന് ആൾക്കാർ രക്ഷപ്പെടുന്നത്.

അങ്ങാടിപ്പുറത്ത് മാഞ്ഞുപോയ സീബ്രാവരകൾ പുനഃസ്ഥാപിക്കണമെന്ന് ഏറെക്കാലത്തെ ആവശ്യമാണ്.

സീബ്രാവരകൾ വരയ്ക്കുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മേയ് മാസത്തിൽ ആരംഭിക്കുമെന്നും ദേശീയപാത അധികൃതർ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *