Perinthalmanna Radio
Date: 26-09-2023
അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം മുടങ്ങിയിട്ട് ഒരാഴ്‌ച. വളാഞ്ചേരി റോഡിൽ റോഡുപണിയുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങൾ കെട്ടുന്നതിനാൽ ഈ ഭാഗത്തുള്ള ശുദ്ധജല പൈപ്പ്‌ലൈൻ വേർപെടുത്തിയതാണു കാരണം.
റോഡിന്റെ വശങ്ങൾ കെട്ടുന്നത് പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങളെടുക്കും. അതുവരെ ജലവിതരണം തടസ്സപ്പെടുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.റോഡുപണി പൂർത്തിയാകാതെ വിതരണം പുനഃസ്ഥാപിക്കാൻ സാധ്യമല്ലെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.
പൊതുമരാമത്തു വകുപ്പിൽനിന്ന് മുൻകൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള സമയം ലഭിച്ചില്ല. മാത്രമല്ല മറ്റുവിധത്തിൽ ജലവിതരണം നടത്തുന്നത് ഈ ഭാഗത്ത് പ്രായോഗികവുമല്ല. റോഡിന്റെ പണി എത്രയുംപെട്ടെന്ന് പൂർത്തിയാക്കിയാൽ മാത്രമേ വിതരണം പഴയപോലെ പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നും ജല അതോറിറ്റി എൻജിനീയർ എം.എസ്. ബാബു പറഞ്ഞു.
ശുദ്ധജലവിതരണം മുടങ്ങിയതോടെ ജനം വലിയ പ്രതിസന്ധിയിലാണ്. മഴ കുറവായതിനാൽ കിണറുകളിൽ വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. റോഡുപണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി പൈപ്പുകൾ പുനഃസ്ഥാപിക്കാനും ശുദ്ധജലലഭ്യത ഉറപ്പുവരുത്താനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണ റേഡിയോ ഇപ്പോൾ വാട്‌സാപ്പ് ചാനലിലും ലഭ്യമാണ്
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ചാനലുകൾ ഫോളോ ചെയ്യാം
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ