
Perinthalmanna Radio
Date: 14-11-2022
അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പെരിന്തൽമണ്ണയിൽനിന്ന് വരികയായിരുന്ന ബൈക്കുകളുമാണ് കൂട്ടിയിടിച്ചത്. കാറിനും ബൈക്കുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബ്രേക്കിന് പകരം ആക്‌സിലറേറ്ററിൽ ചവിട്ടിയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ടതാണെന്നാണ് പറയുന്നത്. ക്രെയിൻ ഉപയോഗിച്ചാണ് കാർ പാലത്തിൽനിന്ന് മാറ്റിയത്. ഞായറാഴ്ചയായിട്ടുപോലും രാവിലെമുതൽതന്നെ അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിലായിരുന്നു. അപകടം കുരുക്ക് ഇരട്ടിയാക്കി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.