അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ടാറിങ്ങിൽ വീണ്ടും പ്രശ്നം

Share to

Perinthalmanna Radio
Date: 24-04-2023

അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു മുകളിലൂടെയുള്ള വാഹനയാത്ര ദുഷ്കരമാകുന്നു. ചൂട്‌ കൂടിയതോടെ ടാറിങ്ങിന് രൂപമാറ്റം സംഭവിച്ചതാണ് കാരണം.

ഇരുചക്ര വാഹനങ്ങൾ തെന്നിപ്പോകുന്നതിനാൽ യാത്രക്കാർ ഏറെ ആശങ്കയിലാണ്. പെരിന്തൽമണ്ണ ഭാഗത്തു നിന്ന് വരുമ്പോൾ ഇടതു വശത്താണ് ടാറിങ്ങിലെ മാറ്റം കൂടുതൽ കാണുന്നത്. ഈ ഭാഗത്ത് പാലത്തിനു മുകളിൽ റോഡ് ഇടത്തോട്ട് ചെരിഞ്ഞാണ് കിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ പിടിത്തം കിട്ടാതെ ഒരു വശത്തേക്ക് ചെരിയുകയാണ്.

പാലത്തിനു മുകളിലെ ടാറിങ്ങിന്റെ നിരപ്പില്ലാത്ത അവസ്ഥ ഇതിനു മുൻപും പ്രശ്നമായിരുന്നു. അന്ന് അഞ്ച് ദിവസത്തോളം ഈ വഴി വാഹനനിരോധനം ഏർപ്പെടുത്തി വീണ്ടും ടാറിങ് നടത്തുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി ബൃഹത്തായ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം കിട്ടിയാൽ പ്രശ്നം പരിഹരിക്കുമെന്നും ദേശീയപാത എൻജിനിയറിങ് വിഭാഗം അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *