Perinthalmanna Radio
Date: 13-07-2023
അങ്ങാടിപ്പുറം: മേൽപ്പാലത്തിലേക്ക് കയറിയ ക്രെയിൽ പാലത്തിന് മുകളിൽ വെച്ച് തകരാറായി. ക്രെയിൽ പാലത്തിൽ നിർത്തിയിടേണ്ടി വന്നത് കാരണം അങ്ങാടിപ്പുറത്ത് രാത്രിയും രൂക്ഷമായ ഗതാഗത കുരുക്കിലകപ്പെട്ടു. യാത്രക്കാർ ഏറെനേരം വലഞ്ഞു.
ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെയിൻ പാലത്തിന് നടുവിൽ തകരാറിലായത്. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര തന്നെ രാത്രി ഏറെ വൈകിയും രൂപപ്പെട്ടു.
പെരിന്തൽമണ്ണ ഭാഗത്ത് ജൂബിലി ജംഗ്ഷൻ വരെയും അങ്ങാടിപ്പുറം ഭാഗത്തേക്ക് ഒരോടംപാലം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. രാത്രി പത്ത് മണിക്ക് ശേഷം ക്രെയിൻ പാലത്തിൽ ഇറക്കിയതിന് ശേഷമാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ