Perinthalmanna Radio
Date: 18-03-2023
അങ്ങാടിപ്പുറം: പാടവരമ്പത്തിലൂടെ ഓലക്കുടയും പിടിച്ച്… എന്ന് തുടങ്ങുന്ന പാടശേഖരങ്ങളിലെ ജീവിതം വിവരിക്കുന്ന ഗാനം ആലപിച്ച് കൊണ്ടാണ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ 2023-24 ബഡ്ജറ്റ് പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍ വാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിച്ചത്. 38.59 കോടി രൂപ വരവും, 38.21 കോടി രൂപ ചെലവും, 38.72 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലക്ക് വലിയ കരുതല്‍ നല്‍കുന്ന ബഡ്ജറ്റില്‍ കായിക മേഖലക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഭവന നിർമ്മാണ മേഖലയ്ക്ക് മൂന്നരക്കോടിയും ഗതാഗത മേഖലയ്ക്ക് 7 കോടിയും വകയിരുത്തലുകൾ ഉണ്ട്. ഗ്രാമ പഞ്ചായത്തിലെ വഴിപ്പാറയില്‍ ഈ വര്‍ഷം ഒരു ഫുട്ബാള്‍ സ്റ്റേഡിയം നിര്‍മ്മാണം തിരൂര്‍ക്കാട് പുളിയില കുളം ആധുനിക രീതിയിൽ മനോഹരമായ നീന്തല്‍ പരിശീലന കേന്ദ്രവും സ്ഥാപിക്കുന്നതിന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണ് കായിക രംഗത്തെ എടുത്ത് പറയേണ്ട പദ്ധതികള്‍. ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ഹരിത വിദ്യാലയം പദ്ധതിയും സമഗ്ര വിദ്യാഭ്യാസ പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങാടിപ്പുറത്ത് ബഡ്‌സ് സ്‌കൂള്‍ നിര്‍മ്മിക്കുന്നതിന് 61.91 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷേത്ര നഗരമായ അങ്ങാടിപ്പുറത്തെ മാലിന്യ മുക്തമാക്കുന്നതിനും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റുകളിലെ അമിത ചിലവ് കുറക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ ഗ്രാമ നിലാവ് പദ്ധതി നടപ്പിലാക്കുന്നതും പ്രഖ്യാപിച്ചിട്ടുണ്ട്. ചാത്തോലിക്കുണ്ട് റെയില്‍വ്വെ അണ്ടര്‍പാസ്സ് നിര്‍മ്മാണത്തിന് ഗ്രാമപഞ്ചായത്ത് നേതൃത്വം നല്‍കുന്നു. ഇതിനാവശ്യമായി 1.25 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത് പ്രസ്തുത പദ്ധതിക്കായി പഞ്ചായത്ത് വിഹിതം 25 ലക്ഷം രൂപ ബഡ്ജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. ബാക്കി തുക എം.പി, എല്‍.എ. ഫണ്ടുകളില്‍ നിന്നും കണ്ടെത്തുമെന്നും ഷബീര്‍ കറുമൂക്കില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ അധ്യക്ഷത വഹിച്ചു. സെലീന താണിയൻ സുനിൽ ബാബു വാക്കാട്ടിൽ ഫൗസിയ തവളേങ്ങൽ കെ ടി നാരായണൻ മാസ്റ്റർ കോടൻ റംല ബി. രതീഷ് സെക്രട്ടറി അജയ്കുമാർ എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ