തിരുമാന്ധാംകുന്ന് പൂരത്തിന് തിരക്ക് കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കാൻ നിർദേശം

Share to

Perinthalmanna Radio
Date: 25-03-2023

പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് പൂരം ആഘോഷവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബകളക്ടർ ശ്രീധന്യ സുരേഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെയും ദേവസ്വം പ്രതിനിധികളുടെയും യോഗം ചേർന്നു. ഭക്തജനങ്ങൾക്ക് പരമാവധി സൗകര്യങ്ങളും എല്ലാ വകുപ്പുകളുടെയും സഹകരണവും ഉറപ്പാക്കാനുമുള്ള നടപടികൾ സ്വീകരിക്കും. പൂരം ദിവസങ്ങളിൽ നല്ല തിരക്കും ഗതാഗത തടസ്സവും പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ ശ്രദ്ധയോടെ സഹകരിക്കണം. ക്ഷേത്രത്തിലേക്ക് എത്താൻ പരമാവധി പൊതു വാഹനങ്ങൾ ഉപയോഗിക്കണം. സ്വകാര്യ വാഹനങ്ങൾക്ക് കാര്യമായ പാർക്കിങ് സ്ഥലം ഇല്ല. കെ.എസ്.ആർ.ടി.സി.യോട് കൂടുതൽ സർവീസുകൾ നടത്താൻ നിർദേശം നൽകി. കൂടുതൽ ശൗചാലയങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ പഞ്ചായത്തിന് നിർദേശം നൽകി.

തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ വൈദ്യുതി വകുപ്പിനോട് നിർദേശിച്ചു. പൂരം സ്ഥലത്ത് പരമാവധി കുടിവെള്ളം കിട്ടുന്ന രീതിയിൽ വിതരണം ക്രമീകരിക്കാൻ ജലഅതോറിറ്റിയോടും ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും നടപടികൾ സ്വീകരിക്കാൻ പോലീസിനോടും നിർദേശിച്ചു. ലഹരിമരുന്ന് ഉപയോഗത്തിനെതിരേ എക്സൈസ് വകുപ്പും വെടിക്കെട്ട് ദിനങ്ങളിൽ അഗ്നിരക്ഷാസേനയും ജാഗ്രത പുലർത്തണം. ആരോഗ്യം, ലീഗൽ മെട്രോളജി വിഭാഗങ്ങൾ കടകളിൽ പരിശോധന നടത്തും.

അന്നദാനവുമായി ബന്ധപ്പെട്ട പണിക്കാർക്ക് താത്കാലിക ആരോഗ്യകാർഡ് നൽകാനും തീരുമാനിച്ചു. തഹസീൽദാർ പി.എം. മായ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *