തിരുമാന്ധാംകുന്ന് പൂരം; ഉത്സവക്കൊടിയേറ്റം ഇന്ന്

Share to

Perinthalmanna Radio
Date: 30-03-2023

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പ്രധാന ചടങ്ങായ ഉത്സവക്കൊടിയേറ്റം വ്യാഴാഴ്ച നടക്കും. മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായി തിരുമാന്ധാംകുന്നിൽ മൂന്നാം പൂരത്തിനാണ് ഉത്സവ കൊടിയേറ്റം. രാത്രി ഏഴിന് ഭഗവതിക്ക് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവക്കൊടികൾ ഉയർത്തും. കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രികകർമങ്ങൾക്ക് ശേഷമാണ് കൊടിയേറ്റം.

ബുധനാഴ്ച രണ്ടാംപൂരത്തിന് മൂന്നാമത്തേയും നാലാമത്തേയും ആറാട്ട് നടന്നു. ഉച്ചയ്ക്ക് അമ്മന്നൂർ കുട്ടൻചാക്യാരുടെ ചാക്യാർക്കൂത്ത്, കിള്ളിക്കുറുശ്ശി മംഗലം തുള്ളൽ കലാകേന്ദ്രത്തിലെ കലാകാരൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ചൊവ്വര രാമചന്ദ്രൻ നമ്പ്യാരുടെ പാഠകം, കടമ്പൂർ രാജകുമാറിന്റെ നാഗസ്വരം എന്നിവ നടന്നു.

സന്ധ്യക്ക് ടി.എൻ. കൃഷ്ണ അവതരിപ്പിച്ച സംഗീതക്കച്ചേരി ആസ്വാദനത്തിന്റെ അപൂർവ നിമിഷങ്ങൾ സമ്മാനിച്ചു.

തിരുവനന്തപുരം സമ്പത്ത് (വയലിൻ), നാഞ്ചിൽ അരുൾ (മൃദംഗം), ഉഡുപ്പി ശ്രീധർ (ഘടം), പയ്യന്നൂർ ഗോവിന്ദപ്രസാദ് (മുഖർശംഖ്‌) എന്നിവർ പക്കവാദ്യമൊരുക്കി. രാത്രി പൂരപ്പറമ്പിലെ സോപാനം ഓഡിറ്റോറിയത്തിൽ തൃശ്ശൂർ തരംഗത്തിന്റെ മാംവിദ്ധി നാടകവും അരങ്ങേറി.

മൂന്നാം പൂരത്തിൽ ഇന്ന് നങ്ങ്യാർകൂത്ത് രാവിലെ 8.00, പന്തിരടിപ്പൂജ 8.30, കൊട്ടിയിറക്കം (അഞ്ചാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്) 9.30, ചാക്യാർക്കൂത്ത് 3.00, ഓട്ടൻതുള്ളൽ 4.00, നാഗസ്വരം, പാഠകം 5.00, ഭഗവതിക്ക് വടക്കെ നടയിലും ശിവന് കിഴക്കേനടയിലും ഉത്സവക്കൊടിയേറ്റം 7.00, ഇരട്ടത്തായമ്പക (അതുൽ, അർജുൻ) 7.10, ശിവന്റെ ശ്രീഭൂതബലി 8.00, രാത്രി കൊട്ടിയിറക്കം (ആറാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്) 9.30, പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നാടൻപാട്ട് (പ്രണവം ശശിയും സംഘവും) 10.00
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *