
Perinthalmanna Radio
Date: 02-04-2023
പെരിന്തല്‍മണ്ണ: കലാസാഹിത്യ സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം നല്‍കി വരുന്ന ‘മാന്ധാദ്രി’ പുരസ്‌കാരം വിശ്വപ്രസിദ്ധ നര്‍ത്തകി ഡോ.മല്ലിക സാരാഭായിക്ക് മന്ത്രി എം.ബി. രാജേഷ് സമര്‍പ്പിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ വേദികളായി ക്ഷേത്രോത്സവങ്ങളും അനുബന്ധ പരിപാടികളും മാറുന്നിടത്ത് വ്യത്യസ്തമായ ഒരു പാരമ്ബര്യത്തെ ഉയര്‍ത്തിപ്പിക്കാന്‍ തിരുമാന്ധാംകുന്ന് ദേവസ്വത്തിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വൈക്കം, ഗുരുവായൂര്‍, പാലിയം തുടങ്ങിയ സത്യഗ്രഹങ്ങളില്‍ ഇടമില്ലാതിരുന്നവര്‍ പോലും ഇപ്പോള്‍ തങ്ങളാണിതിന് കാരണക്കാരെന്ന് അവകാശപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വേട്ടയാടലുകള്‍ നേരിട്ട് മുന്നോട്ടുപോകുന്ന മല്ലിക സാരാഭായിക്കുള്ള പുരസ്കാരം ഉചിതമായ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളിലും ക്ഷേത്രങ്ങളിലും കലയ്ക്ക് നല്‍കുന്ന പ്രാധാന്യം ഏറെ സന്തോഷം നല്‍കുന്നതായി മല്ലിക സാരാഭായി പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി അദ്ധ്യക്ഷത വഹിച്ചുു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി.നന്ദകുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍ എം. രാധ, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ ബേബി ശങ്കര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മിഷണര്‍ ടി.സി ബിജു, മലബാര്‍ ദേവസ്വം ബോര്‍ഡംഗം എം.എ. അജയകുമാര്‍, ബ്ളോക്ക് പഞ്ചായത്തംഗം കെ. ദിലീപ് , പഞ്ചായത്ത് മെമ്ബര്‍മാരായ കെ.ടി നാരായണന്‍ , രത്നകുമാരി , ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. വേണുഗോപാല്‍, ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ എ. എന്‍. ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
