
Perinthalmanna Radio
Date: 06-04-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പത്താം പൂരത്തിൻ്റെ ഭാഗമായി പള്ളിവേട്ട എഴുന്നള്ളിപ്പ് വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30-ന് നടക്കുന്ന തിരിഞ്ഞു പന്തീരടിപ്പൂജയ്ക്കും 21 പ്രദക്ഷിണത്തിനും ശേഷം അഞ്ചിന് ഭഗവതി തെക്കേനട ഇറങ്ങി പള്ളിവേട്ടയ്ക്കായി വേേട്ടക്കരൻ കാവിലേക്ക് എഴുന്നള്ളും. ആനപ്പുറത്ത് എഴുന്നള്ളുന്ന ദേവിയുടെ തിടമ്പിന് ഒറ്റച്ചെണ്ട മാത്രമായിരിക്കും വാദ്യം.
തെക്കേനട ഇറങ്ങി പരിയാപുരം റോഡിലെ വേട്ടേക്കരൻകാവിൽ ക്ഷേത്രംട്രസ്റ്റി വരിക്കച്ചക്കയിൽ അമ്പെയ്യുന്നതാണ് പള്ളിവേട്ട. പള്ളിവേട്ട കഴിഞ്ഞ് മടക്കത്തിന് പരിയാപുരം റോഡിൽ സർവീസ് ബാങ്കിന് സമീപം ചോറ്റാനിക്കര സുഭാഷ് മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം. രാത്രി 7.30-ന് വടക്കെനടയിൽ ബലിക്കൽപ്പുരയിൽ ദീപാരാധനയ്ക്കു ശേഷം ഇരുപതാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. ആറാട്ടിന് ശേഷം കൊട്ടിക്കയറി ശ്രീഭൂതബലിക്കും കളംപാട്ടിനും ശേഷം ഭഗവതിയെ പള്ളിക്കുറുപ്പിന് എഴുന്നള്ളിക്കുന്നതോടെ പത്താംപൂര ചടങ്ങുകൾ സമാപിക്കും. രാവിലെ കൊട്ടിക്കയറ്റത്തിനു ശേഷം 11-ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും പത്താംപൂര പരിപാടിയിൽപ്പെടുന്നു ബുധനാഴ്ച ഒൻപതാംപൂരത്തിന് പതിനേഴാമത്തേയും പതിനെട്ടാമത്തേയും ആറാട്ടുകൾ നടന്നു. രാവിലെ സവിധം സംഘത്തിെന്റയും മാന്ധാദ്രി കൈകൊട്ടിക്കളി സംഘത്തിെന്റയും കൈകൊട്ടിക്കളി, നിരഞ്ജന സുബ്രഹ്‌മണ്യത്തിന്റെ മോഹിനിയാട്ടം, പതിവുപരിപാടികളായ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, പാഠകം, നാഗസ്വരം എന്നിവയും ഉണ്ടായി. സന്ധ്യക്ക് തിരുമുറ്റത്ത് വയലിൻ വിദ്വാൻ ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ കച്ചേരിയായിരുന്നു പ്രധാന പരിപാടി. ദേവീപ്രസാദ് അങ്ങാടിപ്പുറം (മൃദംഗം), വാഴപ്പിള്ളി ആർ. കൃഷ്ണകുമാർ (ഘടം), എന്നിവർ പക്കവാദ്യം ഒരുക്കി. രാത്രി പൂരപ്പരമ്പ് സോപാനം ഓഡിറ്റോറിയത്തിൽ പെരിന്തൽമണ്ണ സംഗീത് ഫ്രാഗ്രൻസ് ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറി.
പൂരത്തിൽ ഇന്ന്
പത്താം പൂരം. ഓട്ടൻതുള്ളൽ രാവിലെ 8.00, പന്തീരടിപ്പൂജ 8.30, കൊട്ടിയിറക്കം (പത്തൊൻപതാമത്തെ ആറാട്ടെഴുന്നള്ളിപ്പ്), കൊട്ടിക്കയറ്റം 10.30, പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം 11.00, ചാക്യാർക്കൂത്ത് 3.00, പള്ളിവേട്ട എഴുന്നള്ളിപ്പ് 5.00, പരിയാപുരം റോഡിൽ ചോറ്റാനിക്കര സുഭാഷ്‌മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം 5.15, വടക്കെ ബലിക്കൽപ്പുരയിൽ ദീപാരാധന 7.15, കൊട്ടിയിറക്കം (ഇരുപതാമത്തെ ആറാട്ടെഴുന്നള്ളിപ്പ് ), 7.30, വെടിക്കെട്ട് 7.40, കൊട്ടിക്കയറ്റം 8.30, പള്ളിക്കുറുപ്പ് 9.30
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
