
Perinthalmanna Radio
Date: 07-04-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ തിരുമാന്ധാംകുന്നിൽ ഇന്ന് പതിനൊന്നാം പൂരം. പൂരത്തിന്റെ ജനകീയത വിളിച്ചോതുന്ന അനുബന്ധ പൂരം എഴുന്നള്ളിപ്പ് സമാപന ദിവസമായ വെള്ളിയാഴ്ച നടക്കും. ക്ഷേത്രത്തിന്റെ കീഴേടമായ വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും മുതുവറ ക്ഷേത്രത്തിലേക്ക് എത്തുന്ന എഴുന്നള്ളിപ്പ്, അഞ്ചിന് ദേശത്തെ മറ്റ് ചെറു എഴുന്നള്ളിപ്പുകളുമായി ചേർന്ന് ജനകീയപൂരം എഴുന്നള്ളിപ്പായി തളി ക്ഷേത്രത്തിലേക്ക് നീങ്ങും. അങ്ങാടിപ്പുറത്തെ വിവിധ ദേശങ്ങളിൽനിന്നായി 12 എഴുന്നള്ളിപ്പുകളാണ് ക്ഷേത്രം എഴുന്നള്ളിപ്പുമായി ചേരുന്നത്. മുതുവറ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന മഹാപൂരം എഴുന്നള്ളിപ്പ് തളി ക്ഷേത്രത്തിലേക്ക് നീങ്ങും. അവിടെനിന്ന് പൂരപ്പറമ്പിൽ സമാപിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷമായി അനുബന്ധ പൂരം എഴുന്നള്ളിപ്പ് നടത്തിയില്ല. കഴിഞ്ഞ വർഷം ക്ഷേത്രം എഴുന്നള്ളിപ്പിനോടൊപ്പം ദേശ എഴുന്നള്ളിപ്പുകൾ പങ്കെടുത്തില്ല.
തിരുമാന്ധാംകുന്നിൽ പത്താം പൂരത്തിന്റെ എഴുന്നള്ളിപ്പുകളിലെ ആകർഷണമായി ചിറയ്ക്കൽ കാളിദാസൻ. തലയെടുപ്പിലും ആകാരത്തിലും ഗജരാജപട്ടം അലങ്കരിക്കുന്ന ആനയാണ് ചിറയ്ക്കൽ കാളിദാസൻ. അങ്ങാടിപ്പുറം ആനപ്രേമി കൂട്ടായ്മയാണ് പത്താം പൂരം എഴുന്നള്ളിപ്പുകളിൽ കാളിദാസനെ എത്തിച്ചിട്ടുള്ളത്. പകൽ ആറാട്ടെഴുന്നള്ളിപ്പിനും വൈകുന്നേരം പള്ളിവേട്ട എഴുന്നള്ളിപ്പിനും തിരിച്ചെഴുന്നള്ളിപ്പിനും ഭഗവതിയുടെ തിടമ്പേറ്റിയത് കാളിദാസനാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
