
Perinthalmanna Radio
Date: 28-02-2023
അങ്ങാടിപ്പുറം: ഈ വർഷത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടത്തും. തിരുമാന്ധാംകുന്ന് ഭഗവതി പൂരാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു. ദേവസ്വം ശ്രീശൈലം ഹാളിൽ ചേർന്ന പൂരം സംഘാടക സമിതി രൂപീകരണ യോഗം അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്തംഗം ശ്രീ ദിലീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷഹർബാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ.ടി. നാരായണൻ, ശ്രീ നിതീഷ്, ശ്രീമതി രത കുമാരി, ശ്രീ സുനിൽ ബാബു, ശ്രീമതി ലീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂരാഘോഷത്തിന്റെ കാര്യ പരിപാടികൾ സംബന്ധിച്ച കരട് നിർദ്ദേശങ്ങൾ ദേവസ്വം ജീവനക്കാരൻ ശ്രീ കെ.ടി. അനിൽ കുമാറും, സംഘാടക സമിതി നിർദ്ദേശങ്ങൾ ശ്രീ ദിലീപ് നമ്പൂതിരിയും അവതരിപ്പിച്ചു. ദേവസ്വം എക്സി. ഓഫീസർ ശ്രീ എം. വേണുഗോപാൽ സ്വാഗതവും, അസി. മാനേജർ ശ്രീ എ.എൻ. ശിവപ്രസാദ് നന്ദിയും രേഖപ്പെടുത്തി.
വിവിധ രാഷ്ട്രീയ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, വിവിധ ക്ഷേത്ര ഭരണ സമിതികിൾ സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു. പൂരാഘോഷം അതിവിപുലമായി സംഘടിപ്പിക്കുവാൻ യോഗം നിശ്ചയിച്ചു. മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടത്തുന്ന പൂരത്തിന്റെ ഭാഗമായി ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
രക്ഷാധികാരികളായി ലേകസഭാംഗം ജനാബ് അബ്ദുൾ സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഷബർബാൻ, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഈദ ടീച്ചർ, ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ ദിലീപ്, ക്ഷേത്രം തന്ത്രി ശ്രീ പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി ശ്രീ എം.സി. ശ്രീധരവർമ്മ രാജ, ശ്രീ പത്മനാഭൻ മാസ്റ്റർ, ശ്രീ പി. രാധാകൃഷ്ണൻ മാസ്റ്റർ, സജി കുക്കറ, ശ്രീ വാസു മാസ്റ്റർ എന്നിവരെയും, ചെയർമാനായി മങ്കട എം.എൽ.എ. ശ്രീ മഞ്ഞളാംകുഴി അലിയും, കൺവീനറായി ക്ഷേത്രം എക്സി. ഓഫീസർ ശ്രീ എം. വേണു ഗോപാലിനെയും യോഗം തിരഞ്ഞെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
