Perinthalmanna Radio
Date: 08-06-2023
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വത്തിന് സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പുരസ്‌കാരം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നിവേദ്യങ്ങളും പ്രസാദങ്ങളും തയാറാക്കുന്നതിനാണ് അംഗീകാരം. ഇതുസംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഓഡിറ്റിങ്ങിന് ശേഷമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു വർഷമായി സ്വീകരിച്ച ജാഗ്രതയുടെയും നടപടികളുടെയും പേരിലാണ് പുരസ്‌കാരം നൽകിയത്.
പ്രത്യേക ഗ്യാസ് അടുപ്പുകൾ, ഓട്ടുരുളികളും സ്‌റ്റീൽ പാത്രങ്ങളും മാത്രം ഉപയോഗിച്ചുള്ള പാചകം, സുരക്ഷാസംവിധാനങ്ങൾ, പാചകം ചെയ്‌തതും അല്ലാത്തതുമായ സാധനങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിലെ സൂക്ഷ്മത എന്നിവയെല്ലാം പരിഗണിച്ചു. ദേവസ്വം ജീവനക്കാർക്ക് നിവേദ്യങ്ങളും പ്രസാദങ്ങളും തയാറാക്കാൻ പ്രത്യേക പരിശീലനവും നൽകിയിരുന്നു. ദേവസ്വത്തിൽ മംഗല്യപൂജയ്‌ക്കുള്ള വിശേഷ പ്രസാദങ്ങൾ, ത്രിമധുരം, കഠിനപായസം തുടങ്ങിയവയാണ് തയാറാക്കുന്നത്.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ദേവസ്വം ജീവനക്കാരായ കെ.ടി.അനിൽകുമാർ, കെ.ഉണ്ണിക്കൃഷ്‌ണൻ, സി.രവികുമാർ എന്നിവർക്ക് മന്ത്രി വീണാ ജോർജ് പുരസ്‌കാരം കൈമാറി. സംസ്ഥാന സർക്കാർ നൽകിയ അംഗീകാരത്തോടെ ദേവസ്വത്തിന് ഉത്തരവാദിത്തം വർധിച്ചതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണു ഗോപാൽ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ