
Perinthalmanna Radio
Date: 11-04-2023
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണം മൂലം കുരുക്കിന്റെ ദുരിതം മുഴുവൻ വളാഞ്ചേരി റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക്. ദേശീയ പാതയിലെ മലപ്പുറം- പെരിന്തൽമണ്ണ റോഡിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനായി വളാഞ്ചേരി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം ജംക്ഷനിൽ ഏറെ നേരം തടഞ്ഞ് ഇടുന്നതാണ് ദുരിതമായത്.
ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ ഉൾപ്പെടെ അധികൃതരുടെ കനിവ് കാത്തു കിടക്കേണ്ടി വരികയാണ്. തിരക്കേറിയ റോഡുകളിൽ ഒന്നാണ് അങ്ങാടിപ്പുറം വളാഞ്ചേരി റോഡ്. ഈ റോഡിലെ നീണ്ട നിര വൈലോങ്ങരയിൽ എത്തുമ്പോഴേ പലപ്പോഴും അധികൃതർ ശ്രദ്ധിക്കൂ.
വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗത്തു നിന്ന് വരുന്ന ബസ് യാത്രക്കാരാണ് ഇതു മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സമയ നഷ്ടം മൂലം പലപ്പോഴും ഈ റൂട്ടുകളിൽ ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്ന സ്ഥിതിയാണ്. വളാഞ്ചേരി റോഡിലൂടെ ബസിൽ എത്തുന്ന പല യാത്രക്കാരും അങ്ങാടിപ്പുറത്ത് ഇറങ്ങി ദേശീയ പാതയിൽ നിന്ന് മറ്റു വാഹനങ്ങളിലാണ് പെരിന്തൽമണ്ണയിൽ എത്തുന്നത്.
അധികൃതരുടെ തടഞ്ഞിടലിൽ നിന്ന് രക്ഷപ്പെടാൻ വളാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന ചില ബസുകൾ പുത്തനങ്ങാടിയിൽ നിന്ന് പരിയാപുരം വഴി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുൻ വശത്ത് വന്ന് ദേശീയ പാതയിലേക്ക് കടക്കുന്നുണ്ട്.
മലപ്പുറം, പെരിന്തൽമണ്ണ, വളാഞ്ചേരി റോഡുകളെ ഒരേ പോലെ പരിഗണിച്ച് അങ്ങാടിപ്പുറം ജംക്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാൽ വാഹന കുരുക്ക് കുറയ്ക്കാൻ ആവുമെന്നാണ് ജനാഭിപ്രായം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
