വൈലോങ്ങരയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത കാലിലിടിച്ച് അപകടം

Share to

അങ്ങാടിപ്പുറം; കോട്ടക്കൽ റോഡിലെ വൈലോങ്ങര വളവിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി കാലിലിടിച്ച് മറിഞ്ഞു. കാറിലെ ഡ്രൈവർ ഇടിയുടെ സെക്കൻഡുകൾക്ക് മുൻപ് കാറിൽ നിന്ന് ചാടിയതിനാൽ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തേകാലോടെയാണ് അപകടം.  ഇടിയുടെ ആഘാതത്തിൽ വൈദ്യുതി കാൽ തകർന്നു. കാറിന് നാശ നഷ്ടങ്ങളുണ്ട്. വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടിവീണു. അൽപ സമയം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വൈദ്യുതി ജീവനക്കാർ എത്തിയാണ് വൈദ്യുതി ഓഫാക്കി ലൈനുകൾ റോഡിൽ നിന്ന് നീക്കി ഗതാഗതം സുഗമമാക്കിയത്. വൈദ്യുതി വിതരണം ഇന്നേ പുനസ്ഥാപിക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. പുഴക്കാട്ടിരി ഭാഗത്തു നിന്ന് അങ്ങാടിപ്പുറത്തേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത്.

———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to