
Perinthalmanna Radio
Date: 14-01-2023
അങ്ങാടിപ്പുറം: തിരൂർക്കാട് അൻവാർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ 28 മത് ആനുവൽ ഡേ ആഘോഷം ഹക്കൂനാ മട്ടാട്ട 2023 സമാപിച്ചു. ബ്യൂട്ടി ഓഫ് ഡൈവേഴ്സിറ്റി എന്ന പ്രമേയത്തിൽ ഷിഫാ കൺവെൻഷൻ സെൻററിൽ നടത്തപ്പെട്ട പരിപാടി സ്കൂൾ മാനേജർ ഹാജി കെ ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഷബീറലി ഒറ്റപ്പാലം അധ്യക്ഷത വഹിച്ച പരിപാടിയിൽ അമേരിക്കൻ ബോർഡ് ഓഫ് എജുക്കേഷൻ ചെയർമാൻ ഡോക്ടർ സുരേഷ് നായർ USA അൻവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന് അമേരിക്കൻ ബോർഡ് ഓഫ് എജുക്കേഷന്റെ അംഗീകാരം പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് ആദ്യമായാണ് ഒരു സ്കൂളിന് അമേരിക്കൻ ബോർഡ് ഓഫ് എജുക്കേഷന്റെ അംഗീകാരം ലഭിക്കുന്നത്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 28 വർഷത്തെ സുത്യർഹമായ സേവനം പരിഗണിച്ചാണ് ഈ ഒരു അംഗീകാരം നൽകുന്നതെന്ന് ഡോക്ടർ സുരേഷ് നായർ പറഞ്ഞു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോക്ടർ ഫൈസൽ മാരിയാട് , അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷബീർ കറുമുക്കിൽ, സോഷ്യൽ ആക്ടിവിസ്റ്റ് ശ്രീ: അബ്ദുൽ കരീം തുടങ്ങിയവർ മുഖ്യാതിഥികളായി. വൈസ് പ്രിൻിപ്പാൾ വി കെ നിയാ സ് കമാലി കൊടക്കാട്, മാനേജ്മെൻറ് പ്രതിനിധി കുന്നത്ത് മുഹമ്മദ്, സദർ മുഅല്ലിം ഷമീർ ഫൈസി ഒടമല പിടിഎ പ്രസിഡൻറ് അമീർ പാതാരി, അമേരിക്കൻ ബോർഡ് ഓഫ് എജുക്കേഷൻ റീജണൽ മാനേജർ സൽമാൻ കോയമ്പത്തൂർ, എംടിഎ പ്രസിഡണ്ട് ലൈലാ മനാഫ്, ആറ്റം പബ്ലിക് സ്കൂൾ ഡയറക്ടർ അബ്ദുറഹ്മാൻ, ഹൈസ്കൂൾ വിഭാഗം ഹെഡ് സൈനുൽ ആബിദ്
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജലാൽ നാട്ടുകൽ , ഷാഹിന ഇബ്രാഹിം, ജസീന എ ,ആശാ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
