
Perinthalmanna Radio
Date: 22-02-2023
മാലാപറമ്പ്: മധ്യപ്രദേശിലെ ഇൻഡോറിൽ ഈ മാസം 15 മുതൽ 18 വരെ നടന്ന ഇരുപത്തഞ്ചാമത് ദേശീയ ബധിര കായിക മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച്
മാലാപറമ്പ് അസ്സീസി ഹയർ സെക്കൻഡറി ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. തിരികെ എത്തിയ കുട്ടികൾക്കും പരിശീലകനായ പ്രശാന്തിനും സ്കൂളിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഗംഭീര സ്വീകരണം നൽകി.
18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ, മുഹമ്മദ് ഷാനിൽ ( 400 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ,) അൻസഫ് സാദത്ത് (ട്രിപ്പിൾ ജംപ് വെള്ളി മെഡൽ) മുഹമ്മദ് അനസ് വി .ടി (4 x 400 മീറ്റർ റിലേ) വെങ്കലവും, നിവേദ് പി.കെ 2000 മീറ്റർ 16 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി കേരളത്തിന് അഭിമാനമായി.
ചടങ്ങിൽ വാർഡ് മെമ്പർമാരായ ലില്ലിക്കുട്ടി, ഷിനോസ്, പി ടി എ പ്രസിഡന്റ് സാന്റോ, പ്രിൻസിപ്പാൾ ജോസ് ലിൻ മേരി എന്നിവർ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
