
Perinthalmanna Radio
Date: 24-02-2023
മേലാറ്റൂർ: മുൻ കാലങ്ങളിൽ ചുമടേന്തി വന്നവർക്ക് പതിറ്റാണ്ടുകൾ ആശ്രയമേകിയ ചെമ്മണിയോട് റോഡരികിലെ അത്താണി ഇനി ഓർമ. സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് അത്താണി പൊളിച്ചു നീക്കിയത്. ഓരോ പ്രദേശത്തിന്റേയും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ അത്താണികൾ നാടു നീങ്ങുമ്പോഴും ചെമ്മാണിയോട് അങ്ങാടിയിലെ അത്താണി പതിറ്റാണ്ടുകൾക്ക് ശേഷവും നില നിന്നു. ചരക്കു വാഹനങ്ങൾ ദുർലബലമായിരുന്ന കാലത്ത് ചുമടേറ്റി കിലോ മീറ്ററുകൾ നടന്നു വന്നിരുന്നവർക്ക് ചുമടിറക്കി വെക്കാനായിരുന്നു അത്താണികൾ സ്ഥാപിച്ചിരുന്നത്. ഉണ്യേകണ്ടത്തിൽ കൃഷ്ണൻ നായരുടെ സ്മാരകമായി അദ്ദേഹത്തിന്റെ സഹോദരീ പുത്രിയുടെ ഭർത്താവ് ആലിക്കൽ അപ്പുണ്ണി നായർ കൊല്ല വർഷം 1127 ധനു 14 ന് സ്ഥാപിച്ചതാണ് ഈ അത്താണി. ആധുനിക കാലത്ത് നാട്ടുകാരുടെ സായാഹ്ന നാട്ടുകൂട്ട ചർച്ചാ വേദിയായിയിരുന്നു ഇവിടം. കുറേ മുമ്പ് തന്നെ അത്താണി നീക്കം ചെയ്യാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും കൃഷ്ണൻനായരുടെ കൊച്ചു മകനും എഴുത്തുകാരനുമായ ചെമ്മാണിയോട് ഹരിദാസൻ അതിൽ നിന്ന് പിന്തിരിപ്പിച്ചതിനാലാണ് പഴമയുടെ മുഖ മുദ്രയായി അത്താണി നിലനിന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
