അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതൽ 31 വരെ പൂർണ ഗതാഗത നിരോധനം

Share to

Perinthalmanna Radio
Date: 21-12-2022

പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതൽ 31 വരെ പൂർണ ഗതാഗത നിരോധനം. 26ന് രാവിലെ ആറ് മുതല്‍ 31 ന് വൈകിട്ട് ആറ് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു.

മണ്ണാര്‍ക്കാട് – ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി ചുരം ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ. പൊതുഗതാഗതത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെയും ഒൻപതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *