സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ പഞ്ചിങ്ങ് കര്‍ശനമായി നടപ്പാക്കും

Share to

Perinthalmanna Radio
Date: 02-01-2023

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ പഞ്ചിങ്ങ് കര്‍ശനമായി  നടപ്പാക്കും.  കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് നാളെമുതല്‍ കര്‍ശനമായി ബയോമെട്രിക് പഞ്ചിങ്ങ് നടപ്പാക്കുന്നത്.   ജനുവരി ഒന്നുമുതലാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെയും ഇന്നും ഓഫിസുകള്‍ക്ക് അവധിയായിരുന്നു.

ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി പഞ്ചിങ്ങ് സംവിധാനം ബന്ധപ്പെടുത്തും. അനുവദിച്ച സമയത്തിലും വൈകിയെത്തുന്നവരുടേത്  അവധിയായി കണക്കാക്കും. മാര്‍ച്ച് 31 നു മുന്‍പായി സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും പഞ്ചിങ്ങ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. നേരത്തെ പലതവണ സര്‍ക്കാര്‍ ഇക്കാര്യം ഉത്തരവായി ഇറക്കിയിരുന്നെങ്കിലും സംഘടനകളുടെ എതിര്‍പ്പുകാരണം ഫലം കണ്ടിരുന്നില്ല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *