
Perinthalmanna Radio
Date: 02-02-2023
മലപ്പുറം: കളക്ടറേറ്റില്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം ആരംഭിച്ചു. സംവിധാനത്തിന്റെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി നിര്‍വഹിച്ചു. 2023 മാര്‍ച്ച് 31 നകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് സംവിധാനം ആരംഭിച്ചത്. സിവില്‍ സ്റ്റേഷനില്‍ റവന്യൂ വകുപ്പിന് കീഴിലാണ് ആദ്യ ഘട്ടത്തില്‍ പഞ്ചിങ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പുകളുടെ ഓഫീസുകളിലേക്ക് ഫെബ്രുവരി അവസാനത്തോടെയും താലൂക്ക്, വില്ലേജ് തലങ്ങളിലേക്ക് മാര്‍ച്ച് അവസാനത്തോടെയും സംവിധാനം വ്യാപിപ്പിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
