
Perinthalmanna Radio
Date: 01-02-2023
പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന് 20 പദ്ധതികളുടെ നിർദേശം നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ചു. ആകെ 157.60 കോടി രൂപ അടങ്കൽതുക വരുന്നതാണ് പദ്ധതി നിർദേശങ്ങൾ. രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടി വെള്ള പദ്ധതി പ്രദേശങ്ങളിൽ റെഗുലേറ്റർ/വിയർ സ്ഥാപിക്കുന്നതിന് 25 കോടിയുടെ നിർദേശമാണ് ഏറ്റവും കൂടിയ തുകയുടേത്.
മറ്റു പദ്ധതി നിർദേശങ്ങളും അടങ്കൽ തുകയും. 1. തേലക്കാട് ജി.എൽ.പി. സ്‌കൂൾ കെട്ടിടനിർമാണം (ഒരുകോടി), 2. ആലിപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടനിർമാണം (ഒരുകോടി), 3. അമ്മിനിക്കാട്-ഒടമല-പാറൽ റോഡ് നവീകരണം (മൂന്നുകോടി), 4. താഴേക്കോട് ജി.എൽ.പി. സ്‌കൂൾ കെട്ടിടനിർമാണം (2.5 കോടി), 5. തൂതപ്പുഴയ്ക്ക് കുറുകെ ഏലംകുളം പറയൻതുരുത്ത്-മാട്ടായ പാലം (എട്ടുകോടി), 6. ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ (15 കോടി), 7. പുലാമന്തോൾ-കൊളത്തൂർ റോഡ് നവീകരണം (11 കോടി), 8. ആനമങ്ങാട്-മണലായ-മുതുകുർശി റോഡ് നവീകരണം(ആറുകോടി), 9. മരുതല-ഒടമല റോഡ് നവീകരണം (3.10 കോടി), 10. മുതിരമണ്ണ-അയിലംപറമ്പ് റോഡ് നവീകരണം (നാലുകോടി), 11. വെട്ടത്തൂർ പൂങ്കാവനം ഡാമിനോടു ചേർന്ന് ഉദ്യാന പാർക്ക് നിർമാണം (ഏഴുകോടി), 12. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂൾ നിർമാണം (മൂന്നുകോടി), 13. ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോൾ സ്റ്റേഡിയം, ഫിറ്റ്‌നസ് സെന്റർ, സ്വിമ്മിങ് പൂൾ അടക്കം മണ്ഡലത്തിൽ സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമാണം (13 കോടി), 14. വിവിധ സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം (12 കോടി), 15. പെരിന്തൽമണ്ണ സബ്ജയിലിൽ സന്ദർശക വിശ്രമകേന്ദ്രവും സൂപ്രണ്ട് ക്വാർട്ടേഴ്‌സും അടക്കം കെട്ടിടനിർമാണം (ആറുകോടി), 16. പെരിന്തൽമണ്ണ മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിനു മുകളിൽ ഇരുനിലക്കെട്ടിട നിർമാണം (ഏഴുകോടി), 17. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി അടിസ്ഥാനസൗകര്യ വികസനം (10 കോടി), 18. വ്യവസായ പാർക്ക് തുടങ്ങുന്നതിന് സ്ഥലമെടുപ്പിനും കെട്ടിട നിർമാണത്തിനും (10 കോടി), 19. കൊടികുത്തിമല ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനം (10 കോടി).
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
