ബഫർസോൺ മേഖല; ഫീൽഡ് സർവേ പൂർത്തിയായില്ല

Share to

Perinthalmanna Radio
Date: 10-01-2023

കാളികാവ്: സൈലന്റ്‌വാലി കരുതൽമേയലയിൽ ഉൾപ്പെട്ട സ്വകാര്യ കൈവശഭൂമിയുടെ ഫീൽഡ്‌സർവേ പൂർത്തിയാക്കിയിട്ടില്ല. ഫീൽഡസർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി ശനിയാഴ്ച അവസാനിച്ചതാണ്.

പരാതികളുടെ എണ്ണക്കൂടുതലും ഭൂവിസ്തൃതി അധികമായതുമാണ് ഫീൽഡ് സർവേ വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്. സൈലന്റ് വാലി കരുതൽ മേഖലയിൽപ്പെട്ട കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് എന്നീ മൂന്ന് പഞ്ചായത്തുകളിൽ തിങ്കളാഴ്ചയും ഫീൽഡ് സർവേ പൂർത്തിയാക്കിയിട്ടില്ല.

ഏറ്റവുംകൂടുതൽ പരാതികളുള്ളത് കരുവാരക്കുണ്ട് പഞ്ചായത്തിലാണ്. 205 പരാതികളിൽ 121 പരാതികളാണ് ഷീൽഡ് സർവേ നടത്തിയത്. 84 പരാതികൾ ബാക്കിയുണ്ട്, കാളികാവ് പഞ്ചായത്തിൽ 31 പരാതികളിൽ 25 എണ്ണത്തിലാണ് ഫീൽഡ്സർവേ പൂർത്തിയാക്കിയത്. ചോക്കാടിൽ 97 പരാതികളിൽ 46 പരാതികളിലാണ് ജിയോടാഗ് ചെയ്യാൻ കഴിഞ്ഞത്. ഫീൽഡ്‌സർവേ പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അധികൃതർക്കും വ്യക്തമായ മറുപടിയൊന്നുമില്ല.

ചോക്കാട്ട് തിങ്കളാഴ്ച ഫീൽഡ് സർവേയ്ക്ക് വില്ലേജോഫീസറെ കിട്ടിയില്ല എന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരുത്തുമ്മൽ രാമൻ പറഞ്ഞത്. കാളികാവിലും വില്ലേജ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കുറവുതന്നെയാണ് ഫീൽഡ് സർവേയ്ക്ക് തടസ്സമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗോപി പറഞ്ഞത്. അമരമ്പലം പഞ്ചായത്തിൽ അവസാനം പുറത്തിറക്കിയ മാപ്പിൽ സ്വകാര്യഭൂമി ഉൾപ്പെട്ടിട്ടില്ലെങ്കിലും മുമ്പ് പ്രസിദ്ധീകരിച്ച മാപ്പിൽ ഉൾപ്പെട്ട ഭൂവുടമകൾ പരാതി സമർപ്പിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയ്ക്കാണ് പരാതി നൽകിയിട്ടുള്ളത്. തീയതി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.

പരാതി നൽകാനുള്ള തീയതി നീട്ടില്ലെന്ന് സർക്കാർ പലതവണ പ്രഖ്യാപിച്ചതുമാണ്. പൂർത്തിയാക്കിയ സർവേ നമ്പർ കരുതൽ മേഖലയിൽനിന്ന് ഒഴിവാക്കി കിട്ടിയാൽ മുഴുവൻ ഭൂമികളും ഒഴിവാക്കിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് മലയോര കർഷകരുള്ളത്. ജനവാസമേഖല കരുതൽ മേഖലയിൽനിന്ന് ഒഴിവാക്കിക്കിട്ടുന്നതിന് സംസ്ഥാന സർക്കാർ സുപ്രീംകേടതിൽ കക്ഷിചേർന്നതുമാത്രണ് കർഷകർക്ക് ആശ്വാസമായിട്ടുള്ളത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *