
Perinthalmanna Radio
Date: 01-03-2023
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ കോഴിക്കോട് റോഡ് ബൈപാസ് ജംഗ്ഷന് അടുത്ത് വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും കെണിയായി പാലം. റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് മിക്കപ്പോഴും വാഹന കുരുക്കുണ്ടാകും.
കുരുക്ക് മറികടന്ന് റോഡരികിലൂടെ എത്തുന്ന ഇരുചക്ര വാഹനങ്ങളും വഴി യാത്രക്കാരുമാണ് അപകടത്തിൽ പെടുന്നത്. ഇതിനകം ഒട്ടേറെ വാഹനങ്ങളും വഴി യാത്രക്കാരും പാലത്തിൽ നിന്ന് കൈവരിയില്ലാത്ത തോട്ടിലേക്ക് വീണ് അപകടം പറ്റിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ബൈക്ക് തോട്ടിലേക്ക് വീണ് യുവാവിന് പരുക്കേറ്റു.
നാട്ടുകൽ മുതൽ രാമനാട്ടുകര വരെ മുൻപ് 93 ലക്ഷം രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ നടന്നിരുന്നു. ഈ ഘട്ടത്തിൽ ഇവിടെ അപകട കെണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനാപകട നിവാരണ സമിതി നിവേദനം നൽകിയിരുന്നു. പരിശോധിക്കാം എന്ന് അന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും നടപടി ഉണ്ടായില്ല. നടപടി ആവശ്യപ്പെട്ട് ദേശീയ പാതാ അധികൃതർക്ക് നിവേദനം നൽകിയതായി വാഹനാപകട നിവാരണ സമിതി ജില്ലാ സെക്രട്ടറി ടി.എസ്.വേണു ഗോപാൽ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
