
Perinthalmanna Radio
Date: 11-06-2023
പെരിന്തൽമണ്ണ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഴുക്കു ചാലുകളിൽ നിന്ന് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്തത് ദുരിതമായി. നഗരത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മഴ പെയ്താൽ അഴുക്കു ചാലിൽ നിന്ന് വലിയ തോതിൽ വെള്ളം റോഡിലേക്ക് ഒഴുകുകയാണ്.
ചാലുകൾ നികന്ന നിലയിൽ ആയതിനാൽ കാര്യമായി വെള്ളം ഒഴുകി പോകാത്തതാണ് പ്രതിസന്ധി. സമീപത്തെ വ്യാപാര സ്ഥാ മപനങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയുണ്ട്. റോഡിൽ നിന്ന് ഓടയിലേക്ക് വെള്ളം ഒഴുകി പോകുന്നതിനായി അവിടവിടെയായി ഒരുക്കിയ ഓവുകളിലൂടെ വെള്ളം തിരിച്ച് റോഡിലേക്ക് ഒഴുകുകയാണ്.
ഇന്നലെ പെയ്ത മഴയിൽ പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ബൈപാസ് ജംക്ഷൻ പരിസരത്ത് വലിയ വെള്ളക്കെട്ടുണ്ടായി.
കഴിഞ്ഞ ദിവസം മാനത്തുമംഗലം ബൈപാസിൽ വെള്ളം നിറഞ്ഞ് കടകളിലേക്ക് വെള്ളം കയറി നാശ നഷ്ടങ്ങളുണ്ടായി. മാത്രമല്ല അഴുക്കു ചാലിലെ മാലിന്യം റോഡിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ഭീതിയുമുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
