കരിപ്പൂരിൽ വിമാന സർവീസുകൾക്ക് ഇന്നു മുതല്‍ നിയന്ത്രണം

Share to

Perinthalmanna Radio
Date: 15-01-2023

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലെ റൺവേ നവീകരണജോലികൾക്ക് ഞായറാഴ്ച തുടക്കമാവും.

ഇതോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾക്ക് നിയന്ത്രണം നിലവിൽവരും. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് റൺവേ അടച്ചിടുക. വൈകീട്ട് ആറുമുതൽ രാവിലെ 10 വരെയായിരിക്കും വിമാന സർവീസുകൾ ഉണ്ടാവുക.

ഏതാനും ആഭ്യന്തരസർവീസുകൾ മാത്രമാണ് സമയമാറ്റം വരുത്തിയിരിക്കുന്നത്. അന്താരാഷ്ട സർവീസുകൾ നേരത്തേതന്നെ വൈകീട്ട്‌ ആറിനും രാവിലെ പത്തിനുമിടയിലാണ് നടക്കുന്നത്. ഇവയെ റൺവേ നവീകരണം ബാധിക്കില്ല.

വിമാനത്താവള റൺവേ നവീകരണവുമായി ബന്ധപ്പെട്ട ആഘാത പഠനങ്ങൾക്കും ഞായറാഴ്ച തുടക്കമാവും. പള്ളിക്കൽ, നെടിയിരുപ്പ് പഞ്ചായത്തുകളിലായാണ് ആഘാതപഠനം നടത്തുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പഠനം. റൺവേക്ക് ഇരുവശങ്ങളിലുമായി റെസ നിർമ്മിക്കാനായി പതിനാലരയേക്കറാണ് ഏറ്റെടുക്കുന്നത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *