
Perinthalmanna Radio
Date: 20-06-2023
കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണത്തിനായി എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ബോർഡ് 484.57 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി.
റെസ നവീകരണം, ഐ.എൽ.എസ്. ഉൾപ്പെടെയുള്ള കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കൽ, ഡ്രൈനേജ് സംവിധാനം, റെസയുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ സംവിധാനങ്ങളുടെ പ്രവൃത്തികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി.
സാമ്പത്തിക ബാധ്യതയ്ക്കു പുറമെ, എയർപോർട്ട്സ് അതോറിറ്റി റെസ നിർമാണപ്രവർത്തനങ്ങളും നടത്തും. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയശേഷം നിർമാണപ്രവർത്തനങ്ങൾ നടത്തുമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. റെസ നിർമാണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ഭൂമി നിരപ്പാക്കി നൽകണമെന്ന് നേരത്തേ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു.
പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഭൂമിയാണ് റെസ നിർമാണത്തിനായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കലിനുള്ള സാമൂഹികാഘാത പഠന റിപ്പോർട്ട് പൂർത്തിയായിട്ടുണ്ട്. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോം 11 പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഭൂവുടമകൾക്കുള്ള ക്ലെയിം ആൻഡ് ഒബ്ജക്ഷൻ പിരീഡ് ആണ് ഇപ്പോൾ. സർവേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുത്ത് സംസ്ഥാനസർക്കാർ എയർപോർട്ട്സ് അതോറിറ്റിക്കു കൈമാറും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
