കോഴിക്കോട് വിമാനത്താവളം റൺവേ വെട്ടിച്ചുരുക്കാതെ വികസിപ്പിക്കുമെന്ന് വിമാനത്താവള അതോറിറ്റി

Share to

Perinthalmanna Radio
Date: 30-11-2022

ന്യൂഡൽഹി: റൺവേ വെട്ടിച്ചുരുക്കാതെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാർ. ഡിസംബർ അവസാനത്തോടെ തടസ്സങ്ങൾ നീക്കി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള നല്ല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സാങ്കേതികതടസ്സങ്ങൾ നീക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ എയർപോർട്ട് അതോറിറ്റി നടത്തുന്നുണ്ട്‌.

വിമാനത്താവള ഉപദേശകസമിതി ചെയർമാൻ കൂടിയായ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എയർപോർട്ട്‌ വികസനവുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം എം.പി. എയർപോർട്ട് അതോറിറ്റിക്ക് നൽകി.

റൺവേ വെട്ടിച്ചുരുക്കരുതെന്നും സാങ്കേതികതടസ്സങ്ങളുടെപേരിൽ വികസനം തടസ്സപ്പെടരുതെന്നും സമദാനി ആവശ്യപ്പെട്ടു. റൺവേ വെട്ടിച്ചുരുക്കാനുള്ള നീക്കം എം.പി. മാരടങ്ങുന്ന ജനപ്രതിനിധികളുടെയും സാമൂഹികസംഘടനകളുടെയും ആവശ്യം മാനിച്ച് അധികൃതർ നേരത്തേ റദ്ദാക്കിയതാണ്. റൺവേ വെട്ടിച്ചുരുക്കുന്നത് വിമാനത്താവളത്തിന്റെ നിലനിൽപ്പിനെയും പ്രവാസികളടക്കമുള്ള യാത്രക്കാരെയും ബാധിക്കും. വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.

Share to

Leave a Reply

Your email address will not be published. Required fields are marked *