
Perinthalmanna Radio
Date: 22-01-2023*
മേലാറ്റൂർ: ടെൻഡർ നടപടികൾ പൂർത്തിയായതോടെ മേലാറ്റൂർ-ചെമ്മാണിയോട് ബൈപ്പാസിലെ അവശേഷിച്ചിരുന്ന റോഡിന്റെ നവീകരണം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് പണി നടക്കുന്നത്. നിലവിലുള്ള തകർന്ന റോഡ് പൂർണമായും പൊളിച്ചുനീക്കി സോളിങും ടാറിങും വെറ്റ് മിക്സിങ്ങും നടത്തും. ശേഷം റബ്ബറൈസിങ് പണികൾ തുടങ്ങും. ഈ മാസം അവസാനത്തോടെ റോഡ് പൂർണമായും റബ്ബറൈസ് ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുക്കും. പണി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ബൈപ്പാസിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
