
Perinthalmanna Radio
Date: 30-01-2023
മേലാറ്റൂർ: മേലാറ്റൂർ- ചെമ്മാണിയോട് ബൈപ്പാസ് റോഡിന്റെ ടാറിംഗ് പ്രവർത്തികൾ പുരോഗമിക്കുന്നു. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് ജനകീയ പ്രതിഷേധങ്ങളും ചർച്ചകളും കോടതിയുടെ ഇടപെടലിനും ശേഷം ഫണ്ട് അനുവദിച്ചു കിട്ടിയതോടെയാണ് നവീകരിക്കാൻ തുടങ്ങിയത്. എം.എൽ.എ.യും ജില്ലാ പഞ്ചായത്തും ബ്ലോക്ക്, ഗ്രമ പഞ്ചായത്തുകളുമാണ് ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള തകർന്ന റോഡ് പൂർണമായും പൊളിച്ചു നീക്കി സോളിങും ടാറിങും വെറ്റ് മിക്സിങ്ങും നടത്തിയ ശേഷമാണ് റബ്ബറൈസിങ് പണികൾ തുടങ്ങിയത്. റബ്ബറൈസിങ് പ്രവര്‍ത്തികൾ പൂർത്തിയാകുന്നതോടെ റോഡ് പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
